തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎസിന്റെ സാന്നിധ്യമുണ്ടെന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ തുറന്നുപറച്ചിലില്‍ മുഖ്യമന്ത്രി നിലാപാട് വ്യക്ത മാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളത്തില്‍ ഐഎസ്‌ഐഎസ് റിക്രൂട്ട്‌മെന്റ് ശക്തമാണെന്നും, സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജെപി പണ്ടേ പറഞ്ഞതാണെന്നും അന്ന് സര്‍ക്കാര്‍ അത് ഗൗരവമായി കണ്ടില്ലെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ ലൗജിഹാദ് ഇല്ലെന്ന് കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പടിയിറങ്ങുന്നതിന് തൊട്ടുമുമ്പെങ്കിലും ഡിജിപി സത്യം പറഞ്ഞത് സ്വാഗതാര്‍ഹമാണ്. സിറിയ, ഇറാഖ്, അഫ്ഗാനിസ്താൻ തുടങ്ങിയ ഐഎസ് സ്വാധീനമുളള രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് വിദ്യാര്‍ത്ഥികള്‍ വരുന്നത് അസ്വഭാവികമാണ് . കേരള സര്‍വകലാശാലയിലേക്കുമാത്രം 1042 അപേക്ഷകളാണ് ഈ രാജ്യങ്ങളില്‍നിന്ന് ലഭിച്ചിരിക്കുനന്ത്. ഈ സംഭവത്തെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി പഠിക്കണമെന്നും കേരളത്തിലെ പോലീസ് സേനയില്‍ മാത്രമല്ല തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തും ഐഎസ് സ്വാധീനമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പോലീസ് ആസ്ഥാനത്തുനിന്നും ഇ-മെയില്‍ ചോര്‍ത്തി ഭീകരവാദികള്‍ക്ക് നല്‍കിയ പോലീസുകാരുളള നാടാണിതെന്നും അദ്ദേഹം പറഞ്ഞു.

