തുല്യ വിവാഹാവകാശത്തിനായി ദക്ഷിണാഫ്രിക്ക: ബഹുഭര്‍തൃത്വവും നിയമവിധേയമാക്കുന്നു

കേപ്ടൗണ്‍: തുല്യ വിവാഹാവകാശങ്ങള്‍ നല്‍കുക എന്ന ഉദ്യേശത്തോടെ സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്മാരെ സ്വീകരിക്കാന്‍ അനുമതി നല്‍കാനുള്ള നിര്‍ദേശം മുന്നോട്ട് വച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയില്‍ നിലവില്‍ ബഹുഭാര്യാത്വം നിയമവിധേയമാണ്. പുതിയ പരിഷ്‌ക്കരണത്തിലൂടെ മുസ്ലിം, ഹിന്ദു, ജൂത വിവാഹങ്ങള്‍ക്കും നിയമപരമായ സാധുത നല്‍കും. ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര മന്ത്രാലയമാണ് ബഹുഭര്‍തൃത്വം നിയമവിധേയമാക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ശുപാര്‍ശ പുറത്തിറക്കിയത്.രാജ്യത്തെ വിവാഹ നിയമങ്ങള്‍ പരിഷ്‌ക്കരിക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ബഹുഭര്‍തൃത്വ നിര്‍ദേശം. അതേസമയം, സര്‍ക്കാര്‍ നീക്കത്തിനെതിരേ വിവിധ സാമൂഹിക, മത വിഭാഗങ്ങളില്‍നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →