ന്യൂ ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,566 പേര്‍ക്ക് കോവിഡ്. കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നതിന്റെ സൂചനയാണിത്.
രോഗമുക്തി നിറയ്ക്കും ഉയര്‍ന്നിട്ടുണ്ട്. 96.87 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
102 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
24 മണിക്കൂറിനിടെ 907 പേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ആകെ മരണം 3,97,637.
നിലവില്‍ 5,52,659 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,0316,897 ആയി.രോഗമുക്തി നേടിയവര്‍ 2,93,66,601 ആയി ഉയര്‍ന്നു

