തൃശ്ശൂർ: നമ്മുടെ യുവാക്കളെ നല്ല മൂല്യബോധമുള്ളവരായി മാറ്റിത്തീർക്കേണ്ടതുണ്ടെന്ന് മേജർ രവി. ഹിന്ദു ഇക്കണോമിക് ഫോറം
തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ എല്ലാ ചാപ്പ്റ്ററുകളെയും പങ്കെടുപ്പിച്ച് കൊണ്ട് നടന്ന ‘യുവ’ (YUVA – mission supraja) പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
പെൺകുട്ടികളെ കുറിച്ച് രക്ഷിതാക്കൾ കാണിക്കുന്ന അതേ ആകാംഷകൾ ആൺകുട്ടികളെ കുറിച്ചും പ്രകടമാക്കണം, അദ്ദേഹം പറഞ്ഞു.
വിർച്വൽ പ്ലാറ്റ്ഫോമിൽ 26/06/21 ശനിയാഴ്ച നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് സി.എ രാജൻ അദ്ധക്ഷത വഹിച്ചു. യുവ ജില്ലാകോർഡിനേറ്റർ ദിനിൽമാധവ് സ്വാഗതം പറഞ്ഞു. ഡോക്ടർ ശ്രീനാഥ് കരിയാട്ട് കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ജില്ലയിലെ ചാപ്റ്റർ പ്രതിനിധികൾ ആശംസ അർപ്പിച്ച ചടങ്ങിൽ യുവ കോർഡിനേറ്റർ സതീശൻ പി നന്ദിയും രേഖപ്പെടുത്തി.

