ആലപ്പുഴ: കടലിൽ മുങ്ങിമരിച്ച പുന്നപ്ര നോർത്ത് വട്ടത്തിൽ ഹൗസിൽ ജാക്സണിന്റെ മകൻ ജിനു ജോർജിന്റെ വീട് ഫിഷറീസ് – സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി സംസാരിച്ചു. എ.എം. ആരിഫ് എം.പി യും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം. കൂടെ ഉണ്ടായിരുന്നവർ രക്ഷപെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിലും ചുഴിയിൽ അകപ്പെടുകയായിരുന്നു.
ആലപ്പുഴ: ജിനു ജോർജിന്റെ വീട് ഫിഷറീസ് മന്ത്രി സന്ദർശിച്ചു
