രാജസ്​ഥാനിൽ ആറ്​ വയസുകാരിയെ തെരുവ്​ നായ്​ക്കൾ കടിച്ചു കൊന്നു

ജയ്​പൂർ: രാജസ്​ഥാനിലെ ആൾവാറിൽ ആറ്​ വയസുകാരി തെരുവ്​ നായ്​ക്കളുടെ ആക്രമണത്തിൽ മരിച്ചു. 27/06/21 ഞായറാഴ്ചയാണ് സംഭവം.

പിതാവിനായി വെള്ളമെടുക്കാൻ വയലിലേക്ക്​ പോകവെയാണ്​ അമൻദീപ്​ കൗറിനെ നായ്​ക്കൾ ആക്രമിച്ചത്​. സംഭവം കണ്ട്​ രക്ഷിക്കാനായി അയൽക്കാർ ഓടിയത്തിയെങ്കിലും രക്​തത്തിൽ കുളിച്ചു നിൽക്കുന്ന കുട്ടിയെയാണ്​ അവർ കണ്ടത്​. കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട്​ ആൾവാറിലെ ജില്ല ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. ആശുപത്രിയിൽ ചികിത്സക്കിടെയാണ്​ കുഞ്ഞ്​ മരണത്തിന്​ കീഴടങ്ങിയത്​.

ദിവസക്കൂലിക്കാരനായ കുട്ടിയുടെ പിതാവ് സോഹൻ സിങ്​​ സംഭവം നടക്കു​മ്പോൾ ജോലിയിലായിരുന്നുവെന്ന്​ രാംഗഡ്​ പൊലീസ്​ സ്​റ്റേഷനിലെ എ.എസ്​.ഐയായ ഹരിപ്രസാദ്​ പറഞ്ഞു. പിതാവിനായി വെള്ളം എടുക്കാൻ പോകുന്ന വേളയിലാണ്​ പതിനഞ്ചോളം നായ്​ക്കൾ കുട്ടിയെ ആക്രമിച്ചത്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →