ന്യൂഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) തീപിടിത്തം. അത്യാഹിത വിഭാഗത്തോട് ചേർന്നായിരുന്നു അപകടം. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി.
28/06/21 തിങ്കളാഴ്ച രാവിലെ അഞ്ചുമണിക്കാണ് തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. അതിനിടെ തീപിടിച്ച ഇടങ്ങളിൽ നിന്നും രോഗികളെ ഒഴിപ്പിച്ചു.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.