പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന കേസ്; രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ പിടിയില്‍

വടകര: പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കേസില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ പിടിയില്‍. സിപിഐഎം മുളേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം നിജീഷ് എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. കരിമ്പന പാലത്ത് വച്ചാണ് 28/06/21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

ബലാത്സംഗം, വീട് അതിക്രമിച്ചുകടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇരുവരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയതായി സിപിഐഎം നേതൃത്വം അറിയിച്ചിരുന്നു.

മുളയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം ലിജീഷ് എന്നിവര്‍ക്കെതിരെയായിരുന്നു വീട്ടമ്മയുടെ പരാതി. വീട്ടില്‍ അതിക്രമിച്ചുകടന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഢിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. ഇവര്‍ രണ്ടുകുട്ടികളുടെ അമ്മയാണ്. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ആളില്ലാത്ത സമയം രാത്രി പതിനൊന്ന് മണിയോടെ വീടിന്റെ കതക് തള്ളിതുറന്ന് അകത്തുകയറിയ ബാബുരാജ് വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.

മൂന്നു തവണ ഇത്തരത്തില്‍ പീഡനം തുടര്‍ന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാവ് ലിജീഷിനോട് ഇക്കാര്യം പറയുകയും ഇയാളും വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. നിരന്തരം ഇവരുടെ ഭീഷണി തുടര്‍ന്നതോടെ വീട്ടമ്മ ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്നാണ് ഇവര്‍ വടകര പൊലീസില്‍ പരാതി നല്‍കിയത്. പീഢനത്തിനുശേഷം ശാരീരികമായും മാനസികമായും തളര്‍ന്ന വീട്ടമ്മ ഡോക്‌റടെ കണ്ട് ചികിത്സ തേടിയിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്ത്രീയുടെ പരാതി പരിശോധിച്ചതിനുശേഷം 164 പ്രകാരം പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയാണ് കേസില്‍ എഫ്‌ഐആര്‍ ഇട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →