കോഴിക്കോട് : വടകരയില്‍ പാര്‍ട്ടിയംഗത്തെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വടകര ബാങ്ക് റോഡിന് സമീപമുളള വീട്ടമ്മ നല്‍കിയ പരാതിയില്‍ സിപിഐഎം മൊകേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുളളപറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റിയംഗം തെക്കേപ്പറമ്പത്ത് ലിജീഷ് എന്നിവര്‍ക്കെതിരെയാണ് കേസ് . ഇരുവരെയും പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍ നിന്നും , സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയതായി സിപിഐഎം നേതൃത്വം അറിയിച്ചു.
കഴിഞ്ഞ മൂന്നുമസങ്ങളായി പ്രതികള്‍ തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മയുടെ പരാതി. മൂന്നുമാസം മുമ്പ് വീട്ടില്‍ ആളില്ലാത്ത സമയത്ത് രാത്രി 11 മണിയോട്‌കൂടി ബാബുരാജ് വീട്ടില്‍ അധിക്രമിച്ച്‌കയറി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം സമാനമായ രീതിയില്‍ പിഡനം തുടരുകയായിരുന്നുവെന്നും പരാതില്‍ പറയുന്നു. പീഡന വിവരം വീട്ടമ്മ ഭര്‍ത്താവിനെ അറിയിക്കുകയും തുടര്‍ന്ന് ഇരുവരും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറയുന്നു.

