പാലക്കാട്. വിസ്‌മയക്ക് സമാനമായ ദുരന്തം ഏറ്റുവാങ്ങിയ കുടുംബമാണ് പാലക്കാട് മണപ്പുളളിക്കാവിലെ ബാലകൃഷ്‌ണന്റെയും ഇന്ദിരാ ദേവിയുടെയും. ഇവരുടെ മകള്‍ സൗപര്‍ണിക ബംഗളൂരുവിലെ വീട്ടില്‍ ജീവനൊടുക്കിയിട്ട് ഏഴരവര്‍ഷമായി. ഈ സ്‌ത്രീധനപീഡന കേസ് ഇന്നും വിചാരണയിലാണ്. കഴിഞ്ഞ ഏഴരവര്‍ഷമായി നീതിക്കായി കാത്തിരിക്കുകയാണീ കുടുംബം. ഒരുവര്‍ഷവും എട്ടുമാസവും മാത്രമാത്രമാണ് ഇവരുടെ ദാമ്പത്യം നീണ്ടുനിന്നത്.
2014 ജനുവരി 11 നാണ് സംഭവം. ആയുര്‍വേദ ഡോക്ടറായിരുന്ന സൗപര്‍ണികയെ ഐടിമേഖലയില്‍ ജോലിചെയ്യുന്ന സുനില്‍കുമാറിന് വിവാഹം ചെയ്‌ത് കൊടുക്കുമ്പോള്‍ ചോദിച്ച സ്‌ത്രീധനമത്രയും നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ പണത്തിനായി ഭര്‍ത്താവും വീട്ടുകാരും പീഡനം ആരംഭിച്ചെന്ന് സൗപര്‍ണികയുടെ കുടുംബം പറയുന്നു. പ്രശ്‌ന പരിഹാരത്തിനായി രണ്ടുതവണ മധ്യസ്ഥ ശ്രമം നടത്തിയിരുന്നു.
ഒടുവില്‍ ഭര്‍ത്താവൊന്നിച്ച ജര്‍മനിയിലേക്ക് പോകാനായി വിസ ശരിയായതിന്റെ മൂന്നാം ദിവസമാണ് സൗപണികയുംട മരണവാര്‍ത്ത ഈ കുടുംബത്തെ തേടിയെത്തിയത്. പിന്നീടുളള നിയമ പോരാട്ടിന്റെ നാളുകള്‍ ഇപ്പോള്‍ ഏതാണ്ട് അവസാനഘട്ടത്തിലാണ്.

