കോട്ടയം: കീഴൂരില്‍ യുവതിയായ നഴ്‌സിനെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വാകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്‌ത് വന്നിരുന്ന നഴ്‌സ് ദീപയാണ് മരിച്ചത്. 2021 ജൂണ്‍ 25 വെളളിയാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ജോലിക്ക് പോകുന്നത് ഭര്‍ത്താവ് വിലക്കിയതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
മക്കളോടൊപ്പമായിരുന്നു ദീപ കിടക്കാന്‍ പോയത്. സമീപത്തെ മുറിയിലായിരുന്നു ഭര്‍ത്താവ് പ്രസാദ് കിടന്നിരുന്നത്. മൂത്തമകന്റെ കരച്ചില്‍ കേട്ട് റൂമിലെത്തിയപ്പോഴാണ് ദീപയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ പ്രസാദ് ഇനിമുതല്‍ ജോലിക്ക് പോകണ്ടന്ന ദീപയോട് പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ഇരവരും വഴക്കിട്ടിരുന്നു.
പ്രസാദും ദീപയും തമ്മില്‍ വഴക്കിടല്‍ പതിവായിരുന്നുവെന്ന് സമീപ വാസികള്‍ പറയുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദീപയുടെ അമ്മയും സംഭവ സമയം വീട്ടിലുണ്ടായിരുന്നു. പോസ്‌റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

