ന്യൂ ഡല്‍ഹി: സിബിഎസ് സി ബദല്‍ മാര്‍ക്കിംഗ് സ്‌കീം അനുസരിച്ച 10,12 ക്ലാസുകളില്‍ ലഭിച്ച മാര്‍ക്കില്‍ സംതൃപ്‌തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യം അനുകൂലമാകുമ്പോള്‍ പിന്നീടുളള ഘട്ടത്തില്‍ പരീക്ഷക്ക് ഹാജരാകാന്‍ കഴിയും. പരീക്ഷക്ക് ഹാജരാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസറ്റില്‍ ഇത് ചെയ്യാന്‍ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍. വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ടുളള ആശങ്കകള്‍ പരിഹരിക്കുന്നതിനായി സോഷ്യല്‍ മീഡിയയിലുടെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷയുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി സന്ദേശങ്ങള്‍ നിരന്തരം ലഭിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സിബിഎസ് സി പരീക്ഷയുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും ചോദ്യമുണ്ടെങ്കില്‍ ട്വിറ്റര്‍,ഫെയസ് ബുക്ക്,മെയില്‍ ന്നെിവയിലൂടെ അയക്കാമെന്നും മന്ത്രി അറിയിച്ചു. പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ത്ഥികളുടെ മൂല്യ നിര്‍ണയത്തിനുളള മാര്‍ക്കിംഗ് സ്‌കീം പ്രകാരം പത്താംക്ലാസ്, 11,12, ക്ലാസുകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ വിലയിരുത്തും. എന്നാല്‍ ജെഇഇ, നീറ്റ് മറ്റ് പ്രവ്‌ശന പരീക്ഷകള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ച ഇതുവരെ തീരുമാനമായില്ല.

