ന്യൂഡല്‍ഹി: സൈറ്റുകളിലെ തെറ്റായ റിവ്യൂകള്‍ കണ്ടു സാധനങ്ങളും സേവനങ്ങളും വാങ്ങി ഉപയോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നത് പതിവായ സാഹചര്യത്തില്‍ ടെക് ഭീമനായ ഗൂഗിളിനും ഇ-കൊമേഴ്സ് വമ്പനായ ആമസോണിനുമെതിരേ അന്വേഷണം. ബ്രിട്ടീഷ് കോമ്പറ്റീഷന്‍ കമീഷനാണ് ഇരുവര്‍ക്കുമെതിരേ പരസ്യമായി രംഗത്തെത്തിയത്.ടെക് ഭീമനായ ഗൂഗിളിനും ഇ-കൊമേഴ്സ് വമ്പനായ ആമസോണിനുമെതിരേ അന്വേഷണം.
നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും തെറ്റായ റിവ്യൂകള്‍ക്കെതിരേ കമ്പനികള്‍ മൗനം തുടര്‍ന്നതും അന്വേഷണത്തിനു വഴിവച്ചു. ഉപയോക്താക്കളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന പ്രവര്‍ത്തിയണിതെന്നു കോമ്പറ്റീഷന്‍ കമീഷന്‍ വിലയിരുത്തി. ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുന്നിതല്‍ ചില വില്‍പ്പനക്കാര്‍ നടത്തിയ തട്ടിപ്പ് കണ്ടെത്തുന്നതിനു ആമസോണ്‍ പരാജയപ്പെട്ടെന്നും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി കമ്പനികള്‍ തന്നെ തെറ്റായ റിവ്യൂകള്‍ നല്‍കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ കമീഷന്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി