മലപ്പുറം: ചേതന’യില്‍ നിയമനം

മലപ്പുറം: വണ്ടൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ സെന്റര്‍ ‘ചേതന’യില്‍ ക്ലീനര്‍, ഡേ വാച്ച് മാന്‍, നൈറ്റ് വാച്ച് മാന്‍ തസ്തികയില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ താത്ക്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസാണ് മൂന്ന് തസ്തികയിലേക്കുമുള്ള വിദ്യാഭ്യാസ യോഗ്യത. മൂന്ന് തസ്തികകളിലേക്കും പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ ജൂണ്‍ 28ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് അസല്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04931 249600.

Share
അഭിപ്രായം എഴുതാം