ന്യൂഡല്‍ഹി: പ്ലസ് ടു പരീക്ഷ മൂല്യനിര്‍ണയത്തില്‍ ഏകീകൃത പദ്ധതി ആവശ്യമില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകനായ അനുഭ സഹായ് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരുകളുടെ പ്ലസ് ടു ബോര്‍ഡുകള്‍ സ്വതന്ത്രവും സ്വയം ഭരണാധികാരം ഉള്ളവയുമാണെന്നും ഓരോ സംസ്ഥാനത്തിന്റെയും സ്കീമുകള്‍ക്ക് അനുസരിച്ചാകും പ്ലസ്ടു മൂല്യനിര്‍ണയമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. രാജ്യത്തെ എല്ലാ ബോര്‍ഡുകള്‍ക്കും സമാനരീതിയിലുള്ള മൂല്യനിര്‍ണയം വേണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കവെയായിരുന്നു പരാമര്‍ശം. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവരുടെ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ 24 മുതല്‍ പത്ത് ദിവസത്തിനകം എല്ലാ സംസ്ഥാന ബോര്‍ഡുകളും മൂല്യനിര്‍ണയരീതി അറിയിക്കണമെന്നും ജൂണ്‍ 31ഓടെ ഇന്റേണല്‍ മൂല്യനിര്‍ണയ ഫലം പ്രഖ്യാപിക്കണമെന്നും നിര്‍ദേശിച്ചു.
പ്ലസ് ടു മൂല്യനിര്‍ണയത്തില്‍ ഏകീകൃത പദ്ധതി വേണ്ടെന്ന് സുപ്രീം കോടതി
