മുംബൈ: ഏഴു ജില്ലകളില്‍ നിന്നായി 21 ഡെല്‍റ്റ പ്ലസ് കണ്ടെത്തിയ സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്കൊരുങ്ങി മഹാരാഷ്ട്ര. കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ പേരില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര. നിലവില്‍ ഏഴു ജില്ലകളില്‍ നിന്നായി 21 ഡെല്‍റ്റ പ്ലസ് കേസുകളാണ് കണ്ടെത്തിയത്. ഈ പശ്ചാത്തലത്തില്‍ ഏകീകൃത നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ രാജ്യത്ത് 40 പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഇതില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ്. ഇവരെ നിരീക്ഷണത്തിലാക്കിയതായും യാത്രയുടെ വിശദാംശങ്ങള്‍ തേടിയതായും ആരോഗ്യമന്ത്രി രാജേഷ് തോപ്പ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിനായി അയച്ചു കൊടുക്കും. ഇതുവരെ സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് ആരും മരിച്ചിട്ടില്ലെന്നും ഇതുവരെ ഒരു കുട്ടിയെയും രോഗം ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഏഴു ജില്ലകളില്‍ ഡെല്‍റ്റ പ്ലസ്: ശക്തമായ നിയന്ത്രണങ്ങള്‍ക്ക് മഹാരാഷ്ട്ര
