ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന കിറ്റുകളുടെ ആര്യാട് ഡിവിഷന്‍ തല ഉദ്ഘാടനം നടന്നു. കിറ്റുകളുടെ വിതരണോദ്ഘാടനം എ. എം. ആരിഫ് എം.പി. നിര്‍വഹിച്ചു. ആര്യാട് ഡിവിഷന് കീഴിലുള്ള കലവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, മണ്ണഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകര്‍ക്കാണ് സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തത്. രണ്ടുതരം മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി. വി. അജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. എസ്. സന്തോഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.