‘പത്രിക പിൻവലിക്കാൻ ഒപ്പിട്ടത് അടുക്കത്തുവയലിലെ ഹോട്ടലിൽ’

കാസർകോട് ∙ മഞ്ചേശ്വരം തിരഞ്ഞെടുപ്പു കോഴക്കേസിൽ വീണ്ടും നിർണായക വെളിപ്പെടുത്തലുമായി കെ.സുന്ദര. നാമനിർദേശ പത്രിക പിൻവലിക്കാൻ ഒപ്പിട്ടത് അടുക്കത്തുവയലിലെ ഹോട്ടലിൽ വച്ചാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഇന്നലെയാണ് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം സുന്ദരയുമായി സ്വകാര്യ ഹോട്ടലിൽ തെളിവെടുപ്പിനെത്തിയത്. മാർച്ച് 22നാണ് ഈ സംഭവം നടന്നതെന്നാണു സൂചന.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപിയുടെ പ്രമുഖ നേതാക്കൾ ഇവിടെയാണ് തിരഞ്ഞെടുപ്പു കാലത്ത് താമസിച്ചിരുന്നതെന്നും ആരോപണമുണ്ട്.

സുന്ദര നാമനിർദേശ പത്രിക പിൻവലിച്ചു കൊണ്ടുള്ള രേഖകളിൽ ഒപ്പിടുമ്പോൾ കൊടകര കുഴൽപണക്കേസിൽ പൊലീസ് ചോദ്യം ചെയ്ത കോഴിക്കോട്ടെ ബിജെപി നേതാവ് സുനിൽ നായിക് ഉൾപ്പെടെയുള്ളവർ ഇവിടെ ഉണ്ടായിരുന്നത്രേ. അതേസമയം ഹോട്ടലിൽ വച്ച് പണം കൈമാറിയിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഈ സമയത്ത് ഇവിടെ ഇല്ലായിരുന്നുവെന്നും മൊഴിയിലുണ്ട്. സുരേന്ദ്രനോട് അടുപ്പമുള്ള നേതാക്കളുടെ പേരുകളുൾപ്പെടെ സുന്ദര വെളിപ്പെടുത്തിയത് കേസിൽ ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →