സ്​കൂളുകൾ, മസ്​ജിദുകൾ​, സ​്​റ്റേഡിയം.. ഇപ്പോൾ ആശുപത്രിക്ക്​ അഞ്ചുകോടിയും!; സെനഗാളിന്‍റെ പ്രിയപുത്രൻ സദിയോ മാനേ

ദാകാർ: ലിവർപൂൾ താരം സാദിയോ മാനെ സെനഗാളിന്‍റെ അഭിമാനമാണ്​. കുഞ്ഞുരാജ്യത്തിന്‍റെ പ്രശസ്​തി ​ലോകത്തോളം എത്തിച്ചവനാണ്​ അവൻ. വന്നവഴികൾ മറക്കാത്ത മാ​​നെയെ അവർ അത്രയും സ്​നേഹിക്കുന്നു. ചികിത്സ സൗകര്യമില്ലാത്ത തന്‍റെ ഗ്രാമത്തിൽ ആശുപത്രി കെട്ടാനായി അഞ്ചുകോടി സംഭാവന നൽകി വീണ്ടും നാടിന്‍റെ പ്രിയപുത്രനാകുകയാണ്​​ മാനെ.

സെനഗാൾ പ്രസിഡന്‍റ്​ മാക്കി സാലുമായി ഈ മാസമാദ്യം പദ്ധതിയുമായി ബന്ധപ്പെട്ട്​ മാനേ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം നാടായ ബംബാലിയിലാണ്​ ആധുനിക ചികിത്സ സൗകര്യങ്ങളുമായി​ ആശുപത്രി പണിയുന്നത്​. നേരത്തേ സെ​ന​ഗാ​ളി​ൽ സ്​​കൂ​ളു​ക​ൾ, സ്​​റ്റേ​ഡി​യം, ആ​ശു​പ​ത്രി, പ​ള്ളി​ക​ൾ എ​ന്നി​വ നി​ർ​മി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്​ മാ​നെ.തു​ണി, ചെ​രി​പ്പ്, ഭ​ക്ഷ​ണം എ​ന്നി​ങ്ങ​നെ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചു​കൊണ്ടിരിക്കുന്നുണ്ട്​ മാനെ.

ഒ​രു ഗ്രാ​മ​ത്തെ മു​ഴു​വ​ന്‍ സ്ഥി​ര​വ​രു​മാ​നം കൊ​ടു​ത്ത് ദ​ത്തെ​ടു​ത്തു. സെ​ന​ഗാ​ളി​ലെ ദ​രി​ദ്ര മേ​ഖ​ല​ക​ളി​ലെ ഓ​രോ കു​ടും​ബ​ത്തി​നും പ്ര​തി​മാ​സം 85 ഡോ​ള​ർ (6000 രൂ​പ) വീ​തം മാ​നെ​യു​ടെ ചാ​രി​റ്റി ഫ​ണ്ടി​ൽ​നി​ന്നെ​ത്തും.കു​ടും​ബ​ത്തി​​െൻറ പ​ട്ടി​ണി മാ​റ്റാ​നും മ​ക്ക​ൾ​ക്ക്​ ന​ല്ല വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​നും അ​ത്​ ധാ​രാ​ളം. ചി​ല​പ്പോ​ൾ നാ​ട്ടി​ലെ കു​ട്ടി​ക​ളെ തേ​ടി ലി​വ​ർ​പൂ​ളി​​െൻറ ജ​ഴ്​​സി​യും ബൂ​ട്ടും പ​ന്തു​മെ​ല്ലാം എ​ത്തും. ഓ​രോ ത​വ​ണ ക​ള​ത്തി​ലി​റ​ങ്ങു​േ​മ്പാ​ഴും ത​​നി​ക്കി​ല്ലാ​തെ പോ​യ​തൊ​ന്നും പി​ന്മു​റ​ക്കാ​ർ​ക്ക്​ നി​ഷേ​ധി​ക്ക​പ്പെ​ട​രു​തെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ ചി​ന്ത. സാ​ദി​യോ മാ​നെ അ​വ​ർ​ക്ക്​ വെ​റു​മൊ​രു കാ​ൽ​പ​ന്തു​ക​ളി​ക്കാ​ര​ന​ല്ല, മ​റി​ച്ച് അ​യാ​ള്‍ ഒ​രു ഹീ​റോ​യാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →