കൊല്ലം: സ്ത്രീധന പീഡനത്തിന്റെ പേരില്‍ ജീവനൊടുക്കിയ വിസ്മയയുടെ മരണത്തിനു ഉത്തരവാദിയായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്നും സസ്‌പ്പെന്‍ഡ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് സസ്‌പ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കിരണ്‍ കുമാറിനെതിരെ 22/06/21 ചൊവ്വാഴ്ച നടപടിയെടുത്തത്.
വിസ്മയയുടെ മരണത്തിനു കാരണക്കാരനായ കിരണ്‍കുമാറിനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ വകുപ്പ് തല നടപടി കൂടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അന്വേഷണത്തിന് പിന്നാലെയാണ് ഇയാളെ സസ്‌പ്പെന്‍ഡ് ചെയ്ത വിവരം മന്ത്രി അറിയിച്ചത്.
കേസില്‍ കിരണ്‍ കുമാറിന്റെ അറസ്റ്റ് ശൂരനാട് പൊലീസ് രേഖപ്പെടുത്തി. 21/06/21 തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് കിരണ്‍ കുമാര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. തിങ്കളാഴ്ച രാത്രി മുതല്‍ ചോദ്യം ചെയ്യല്‍ പൂരോഗമിച്ചുവരികയായിരിന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.