കോഴിക്കോട്: കുത്തനെ കൂടിയ സിമന്റ് വില കുറക്കാന്‍ സര്‍ക്കാര്‍ നല്കിയ നിര്‍ദേശം കമ്ബനികള്‍ ചെവിക്കൊണ്ടില്ല. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കുത്തക കമ്ബനികള്‍ നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല, പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റ്സും മറ്റു കമ്ബനികളോടൊപ്പം വില കൂട്ടി. വിപണി വില അഞ്ഞൂറിലെത്തി നിര്‍മാണ മേഖല വലിയ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് വ്യവസായ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഇളേങ്കാവെന്റ അധ്യക്ഷതയില്‍ ജൂണ്‍ ആദ്യവാരം ഡീലര്‍മാരുടെയും സിമന്റ് കമ്ബനികളുടെയും യോഗം വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്.
360 രൂപക്ക് സിമന്റ് വ്യാപാരികള്‍ക്ക് നല്‍കണമെന്നും 375 രൂപക്ക് വില്‍ക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍, മലബാര്‍ സിമന്റുള്പ്പെടെ 15 രൂപ വില പിന്നെയും വര്‍ധിപ്പിച്ചു. കഴിഞ്ഞ മാര്‍ച്ചിന് ശേഷമാണ് 360 ഉണ്ടായിരുന്ന വില 500 വരെ എത്തിയത്. ഇതിനിടയില്‍ നിലവാരം കുറഞ്ഞ സിമന്റുകള്‍ വിപണിയിലെത്തിച്ച് വലിയ വിലക്ക് വില്‍ക്കുന്നുമുണ്ട്. വില കൂട്ടേണ്ട ഒരു സാഹചര്യവും നിലവിലില്ല എന്നായിരുന്നു സര്ക്കാറിെന്റതന്നെ വിലയിരുത്തല്‍.
പക്ഷെ, സിമന്റ് കമ്ബനികെള നിയന്ത്രിക്കാന്‍ സര്‍ക്കാറിന് പറ്റാത്ത സാഹചര്യമാണ്. തെരഞ്ഞെടുപ്പിലുള്‍പ്പെടെ വലിയ സംഭാവനയാണ് സിമന്റ് കമ്ബനികള്‍ നല്‍കുന്നത് എന്നതിനാല്‍ അവരുടെമേല്‍ കര്ശനസ്വഭാവത്തില് നടപടി സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സാധിക്കുന്നില്ല. വിലക്കയറ്റത്തിെന്റ ഏറ്റവും വലിയ പ്രയാസമനുഭവിക്കുന്നത് ചെറുകിട നിര്‍മാണ മേഖലയാണ്. സാധാരണക്കാര്‍ക്ക് വീട് ഉള്‍പ്പെടെ നിര്‍മാണത്തിന് തീവിലക്ക് സിമന്റ് വാങ്ങേണ്ട ഗതികേടാണ്

