എറണാകുളം: കര്‍ഷകര്‍ക്ക് പ്രത്യേക വായ്പ പദ്ധതി

എറണാകുളം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് സമയബന്ധിതമായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി പ്രത്യേക ഹ്രസ്വകാല വായ്പ പദ്ധതി (എസ്.എല്‍.എഫ്-2) നടപ്പാക്കുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നബാര്‍ഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിന് അനുവദിച്ച 1870 കോടി രൂപയില്‍ 1000 കോടി കേരള ഗ്രാമീണ്‍ ബാങ്കിനും 870 കോടി കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിനുമാണ് നല്‍കിയിരിക്കുന്നത്. 1200 കോടി രൂപ ചെറുകിട നാമമാത്ര കര്‍ഷകരുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. 

പ്രാഥമിക കാര്‍ഷിക സഹകരണ സൊസൈറ്റികള്‍, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവ മുഖേന കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാകും. വായ്പ കാലാവധി ഒരു വര്‍ഷം. പലിശ നിരക്ക് 6.4 ശതമാനം. പാട്ടകൃഷിക്കാര്‍ക്കും വായ്പ ലഭിക്കും. വായ്പ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള കൃഷി ഭവന്‍, പ്രാഥമിക കാര്‍ഷിക സഹകരണ സൊസൈറ്റികള്‍, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവയെ സമീപിക്കാമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →