പോലീസിനെ കണ്ട്‌ ഭയന്നോടിയ യുവാക്കളുടെ 18 ബൈക്കുകള്‍ പോലീസ്‌ കസ്‌റ്റഡിയില്‍

കോഴിക്കോട്‌: ലോക്‌ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകള്‍ പോലീസ്‌ കസ്‌റ്റഡിയില്‍. യുവാക്കള്‍ക്കെിരെ നിയമ നടപടി സ്വീകരിക്കും. നിയന്ത്രണങ്ങള്‍ പാലിക്കാതെ ചുറ്റാനിറങ്ങിയ യുവാക്കളെ പിചികൂടിയത്‌ താമരശേരി പോലീസാണ്‌ ബൈക്കുകള്‍ പോലീസ്‌ താമരശേരി സ്‌റ്റേഷനിലെത്തിച്ചു. പോലീസ്‌ എത്തിയതറിഞ്ഞ്‌ സ്ഥലംവിട്ടവരുടെ ബൈക്കുകളാണ്‌ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചത്‌.

ഉടമകള്‍ക്കെതിരെ ലോക്‌ഡൗണ്‍ ലംഘനം സാമൂഹികാകലം പാലിക്കാതിരിക്കല്‍ ,മാസ്‌ക്‌ ധരിക്കാതിരിക്കല്‍, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി . വാഹനത്തിന്‍റെ രേഖകള്‍ പരിശോധിച്ച് മറ്റ്‌ വകുപ്പുകളും ചേര്‍ത്ത്‌ കേസെടുക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു. സ്ഥലത്ത്‌ പതിവായി കൂട്ടംകൂടി യുവാക്കള്‍ എത്താറുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ്‌ പോലീസ്‌ പരിശോധന നടത്തിയത്‌. കൊയിലാണ്ടി, കൊടുവളളി പന്നൂര്‍, കട്ടിപ്പാറ, ഇയ്യാട്‌ ,അമ്പായത്തോട്‌ തുടങ്ങിയ ഭാഗങ്ങളില്‍നിന്നുമെത്തിയ ചെറുപ്പക്കാരാണ്‌ കൂടുതലും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →