കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ട്യൂഷന്‍ സംഘടിപ്പിക്കുന്നു. കൊച്ചി 63-ാം ഡിവിഷനിലെ സൗഹൃദ കൂട്ടായ്‌മായാണ് ട്യൂഷന്‍ നല്‍കുന്നത്. ഷാന്‍ പുതുപ്പറമ്പിലിന്റെ നേതൃത്വത്തിലുളള കൂട്ടായ്‌മ നേരിട്ട് വീട്ടിലെത്തിയും ഓണ്‍ലൈനിലൂടെയും ട്യൂഷന്‍ നല്‍കാനുളള സംവിധാനങ്ങള്‍ ചെയ്‌തിട്ടുണ്ട്.
വിരമിച്ച അദ്ധ്യാപകര്‍, അഭിഭാഷകര്‍, ബിഎഡ് വിദ്യാര്‍ത്ഥികള്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ നാല്‍പ്പതോളം പേരാണ് ട്യൂഷന്‍ എടുക്കാന്‍ തയ്യാറായി രംഗത്തെത്തിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം പുല്ലേപ്പടി ശ്‌മശാനത്തിന് സമീപമുളള എ പി വര്‍ക്കി നഗറില്‍ ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു. അഡ്വ. ദിലീഷ്, അദ്ധ്യാപകരായ സാജു വര്‍ഗീസ് ,വിഷ്‌ണു പ്രസാദ്,അനു എബ്രാഹം,രാജി സുമേഷ്,ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

