ദില്ലി: കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ദില്ലിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ദില്ലിയില്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു. ഉച്ചക്ക് 12 മണിമുതല്‍ രാത്രി 10 വയാണ് ബാറുകള്‍ പ്രവര്‍പ്പിക്കാന്‍ അനുമതിയുളളത്. അതോടൊപ്പം പാര്‍ക്കുകള്‍, മൈതാനങ്ങള്‍ ,ഗോള്‍ഫ് ക്ലബ്ബ് ,യോഗങ്ങള്‍ എന്നിവയ്‌ക്കും അനുമതി നല്‍കി. രാവിലെ 10 മണി മുതല്‍ രാത്രി എട്ടുമണി വരെയാണ് മാര്‍ക്കറ്റ്, മാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനാനുമതി.
റസ്‌റ്റോറന്‍റുകള്‍ക്ക് രാവിലെ 8 മുതല്‍ രാത്രി 10 മണിവെരയാണ് അനുമതി. സ്‌കൂള്‍ കോളേജ്, ഓഡിറ്റോറിയം, മറ്റ് ഹാളുകള്‍, സിനിമാ തീയേറ്റര്‍, ജിം, സ്‌പാ, സ്വിമ്മിംഗ് പൂള്‍ എന്നിവ ഒരാഴ്‌ചകൂടി അടച്ചിടും. ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കോവിഡിന്റെ മൂന്നാം തരംഗം അടുത്ത ആറോ എട്ടോ ആഴ്‌ചക്കകം ഇന്ത്യയില്‍ എത്തുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പു നല്‍കി.

