തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് 300 ബിജെപിക്കാരുടെ നിരാഹാരം: ഗംഗാജലം തളിച്ച് സ്വീകരിച്ച് തൃണമൂല്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് 300 ബിജെപിക്കാരുടെ നിരാഹാരം. സംഭവത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) സ്വീകരിച്ചു. മലിനമായ അവരുടെ മനസുകള്‍ ശുദ്ധിയാക്കാനെന്ന പേരില്‍ ഗംഗാജലം തളിച്ചാണ് പ്രവര്‍ത്തകരെ നേതാക്കള്‍ സ്വീകരിച്ചത്. ബീര്‍ഭൂമി പാര്‍ട്ടി ആസ്ഥാനത്തായിരുന്നു നിരാഹാരം നടന്നത്. ടിഎംസിയില്‍ തിരിച്ചെടുക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സമരം ചെയ്തവരില്‍ ഒരാളായ അശോക് മൊന്‍ഡാള്‍ പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നതോടെ ഞങ്ങളുടെ ഗ്രാമത്തിന്റെ വികസനം സ്തംഭിച്ചു. നിരന്തരമായ ബി.ജെ.പിയുടെ പ്രതിഷേധങ്ങള്‍ ഗുണത്താലേറെ ദോഷം ചെയ്തു. തങ്ങളെ തിരിച്ചെടുക്കും വരെ സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാവിടെ എട്ടിന് ആരംഭിച്ച സമരം പതിനൊന്ന് മണിക്ക് ഗംഗാജലം തളിച്ച് പ്രവര്‍ത്തകരെ തൃണമൂല്‍ സ്വീകരിച്ചതോടെ അവസാനിച്ചു. പ്രവര്‍ത്തകര്‍ക്ക് ടിഎംസി പഞ്ചായത്ത് പ്രധാന്‍ തുഷാര്‍ കാന്തി മൊണ്ഡാല്‍ പാര്‍ട്ടി പതാക കൈമാറി. ഇവര്‍ കഴിഞ്ഞ രണ്ടു ദിവസമായി പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്ന് അവര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ ധര്‍ണ ഇരുന്നു, തിരികെ കൊണ്ടുപോകണമെന്ന് അഭ്യര്‍ത്ഥിച്ചു. ഞാന്‍ ഞങ്ങളുടെ നേതാക്കളുമായി സംസാരിക്കുകയും അവരെ വീണ്ടും ഞങ്ങളുടെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായും തുഷാര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →