ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിക്ക് 51ാം പിറന്നാള്‍ ആഘോഷങ്ങളൊന്നുമില്ലാതെ കോണ്‍ഗ്രസ് സേവനദിനമായി ആഘോഷിച്ചു. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവര്‍ക്ക് അവശ്യ വസ്തുക്കള്‍, മാസ്‌ക്, മരുന്നു കിറ്റ്, പാകം ചെയ്ത ഭക്ഷണകിറ്റ് എന്നിവ ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. കോവിഡ് ബാധിച്ച് മരിച്ചവരുടെ വീടുകളിലും കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തുകയും സഹായം നല്‍കുകയും ചെയ്തു.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, തേജസ്വി യാദവ്,സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍ തുടങ്ങി നിരവധി നേതാക്കളാണ് ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചത്.ബി.ജെ.പി. നേതാക്കളും രാഹുലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.