കോഴിക്കോട്: കുട്ടികളിൽ വായനാശീലം വളർത്തണം- ഡെപ്യൂട്ടി മേയർ

കോഴിക്കോട്: കുട്ടികളിൽ വായനാശീലം വളർത്തുകയും അതിലൂടെ അവരുടെ ക്രിയാത്മകതയും കർമ്മശേഷിയും വളർത്തി അറിവിലൂടെയുള്ള ശാക്തീകരണത്തിന് മുൻകൈയെടുക്കുകയും ചെയ്യണമെന്ന് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്.  ഇരുപത്തഞ്ചാമത് പി.എൻ.പണിക്കർ അനുസ്മരണ ദേശീയ വായനദിന-മാസാചരണത്തോടനുബന്ധിച്ച് പബ്ലിക്ക് റിലേഷൻസ് വകുപ്പും പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡണ്ട് അഡ്വ.എം.രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ടി.ശേഖർ മുഖ്യ പ്രഭാഷണം നടത്തി. സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ആന്റോ എം.എഫ് .വായനദിന പ്രതിജ്ഞ ചൊല്ലി. സ്കൂൾ ഹെഡ്മാസ്റ്റർ പി.ടി. ജോണി, എം.ടി.സേതുമാധവൻ ജൂനിയർ റെഡ്ക്രോസ് ജില്ലാ കോ-ഓർഡിനേറ്റർ സിന്ധു സൈമൺ,  പി.ടി.എ. പ്രസിഡണ്ട് സി.കെ.ഗിരീഷ് കുമാർ, ലൈബ്രേറിയൻ യു.ബിന്ദു, സൂപ്രണ്ട് എമിൽ തോമസ് തുടങ്ങിയവർ പങ്കെടുത്തു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിവിധ മേഖലയിലുള്ളവരെ ആദരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →