പാര്‍ലമെന്റ് സമ്മേളനത്തിന് തയ്യാറായതായി സ്പീക്കര്‍ ഓം ബിര്‍ള

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ കാല സമ്മേളനത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. സമ്മേളനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മന്ത്രിസഭ ഉപസമിതിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭ തടസങ്ങളും മുദ്രാവാക്യങ്ങളുമില്ലാതെ സുഗമമായി പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ ഓം ബിര്‍ള, ചര്‍ച്ച, വാദം, സംവാദം എന്നിവയ്ക്കാണ് സഭയെന്നും അത് കൂടുതല്‍ ശക്തമാക്കാന്‍ ഭരണഘടനാപരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.445 സഭാംഗങ്ങള്‍ക്കും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കിയതായും ബാക്കിയുള്ള അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഉടന്‍തന്നെ കുത്തിവയ്പ്പ് നല്‍കുമെന്നും ഓം ബിര്‍ള പറഞ്ഞു.അവസാന സെഷനില്‍ അംഗങ്ങളുടെ കൊവിഡ് പരിശോധന നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →