ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീക്കി കാര്‍ഷിക ഉത്പ്പാദനം കൂട്ടുന്നതിനായി കര്‍ഷകര്‍ക്ക് നബാര്‍ഡ് മുഖേന ഗ്രാമീണ്‍ ബാങ്ക്, പ്രാഥമിക കര്‍ഷക സഹകരണ ബാങ്ക് എന്നിവ വഴി വായ്പ നല്‍കുന്നു. 6.4ശതമാനം പലിശ നിരക്കില്‍ ഒരു വര്‍ഷത്തേയ്ക്കാണ് വായ്പ നല്‍കുന്നത്. വായ്പ ആവശ്യമുള്ളവര്‍ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അലിനി എ. ആന്റണി അറിയിച്ചു.