കേന്ദ്ര തൊഴിൽ മന്ത്രാലയവും യുണിസെഫും ഉദ്ദേശ്യ പ്രസ്താവനയിൽ ഒപ്പുവച്ചു

മെച്ചപ്പെട്ട അവസരങ്ങള്‍ക്കായുള്ള ദീര്‍ഘകാല പ്രതിബദ്ധതയിലൂടെ, സ്ത്രീകളും ദുര്‍ബല വിഭാഗങ്ങളും ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ യുവജനങ്ങള്‍ക്കും തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശ്രീ സന്തോഷ് ഗംഗ്വാര്‍ പറഞ്ഞു.

തൊഴില്‍ മന്ത്രാലയവും യുണിസെഫും തമ്മിലുള്ള ഉദ്ദേശ്യ പ്രസ്താവനയില്‍ (Statement of Intent) ഒപ്പിട്ടതിന് ശേഷം സംസാരിച്ച മന്ത്രി, ആവശ്യമായ നൈപുണ്യവും മാഗ്ഗഗനിര്‍ദേശങ്ങളും നല്‍കി യുവാക്കളെ ശാക്തീകരിക്കുന്നതിന് മന്ത്രാലയവും യുനിസെഫും തമ്മിലുള്ള പങ്കാളിത്തത്തെ അഭിനന്ദിച്ചു.

ഇന്ത്യ ചെറുപ്പക്കാരുടെ രാജ്യമാണെന്ന് ശ്രീ ഗംഗ്വാര്‍ പറഞ്ഞു. 2011 ലെ സെന്‍സസ് അനുസരിച്ച്, ഇന്ത്യയിലെ ഓരോ അഞ്ചാമത്തെ വ്യക്തിയും ഒരു യുവാവാണ് (15-24 വയസ്സ്). 2015-ല്‍ ആരംഭിച്ച നാഷണല്‍ കരിയര്‍ സര്‍വീസ് (എന്‍സിഎസ്), യുവാക്കളുടെ തൊഴില്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നു.

കരിയര്‍ കൗണ്‍സിലിംഗ്, തൊഴിലധിഷ്ഠിത മാര്‍ഗ്ഗനിര്‍ദ്ദേശം, നൈപുണ്യ വികസന കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍, അപ്രന്റ്റിസ്ഷിപ്പ്, ഇന്റേണ്‍ഷിപ്പ് മുതലായ വിവിധ തൊഴില്‍ സംബന്ധിയായ സേവനങ്ങള്‍ ഇത് നല്‍കുന്നു.

കോവിഡ്-19 മൂലം തൊഴില്‍ വിപണിയില്‍ ഉണ്ടായ വെല്ലുവിളികള്‍ ലഘൂകരിക്കാന്‍ എന്‍സിഎസ് നിരവധി നടപടികള്‍ സ്വീകരിച്ചു. തൊഴിലന്വേഷകരും തൊഴിലുടമകളും തമ്മില്‍ അടുപ്പിക്കാന്‍ ഓണ്‍ലൈന്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു. ഈ പോര്‍ട്ടലില്‍ തൊഴിലവസരം പോസ്റ്റ് ചെയ്യുന്നത് മുതല്‍ ഉദ്യോഗാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയും.

വര്‍ക്ക് ഫ്രം ഹോം തൊഴിലുകള്‍, ഓണ്‍ലൈന്‍ പരിശീലനം എന്നിവ ആവശ്യപ്പെടുന്നവര്‍ക്ക് ഈ പോര്‍ട്ടലില്‍ ഒരു പ്രത്യേക ലിങ്ക് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്‍സിഎസ് പോര്‍ട്ടലിലെ എല്ലാ സേവനങ്ങളും സൗജന്യമാണ്.

രാജ്യത്തെ യുവജനങ്ങളുടെ ശാക്തീകരണത്തിന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യുണിസെഫും തൊഴില്‍ മന്ത്രാലയവും യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മികച്ച നേട്ടം കൈവരിക്കാനാകും എന്ന് ശ്രീ ഗംഗ്വാര്‍ പ്രത്യാശ പ്രകടിപ്പിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →