മലപ്പുറം ജില്ല വിഭജിച്ച്‌ പുതിയ ജില്ല രൂപീകരിക്കണം : എംഎസ്‌ എഫ്‌ ദേശീയ വൈസ്‌ പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി എംഎസ്‌ എഫ്‌ ദേശീയ വൈസ്‌ പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. തിരൂര്‍ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കാന്‍ എത്രനാള്‍ കാത്തിരിക്കണമെന്ന് ചോദിച്ച് ഫേസ്‌ബുക്കിലാണ് അവരുടെ പ്രതികരണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പല പദ്ധതികളും ജില്ലാ അടിസ്ഥാനത്തിലാണ് നല്‍കുന്നത്‌. 8 ലക്ഷം ജനസംഖ്യയുളള വയനാടിനും 41 ലക്ഷം ജനസംഖ്യയുളള മലപ്പുറത്തിനും ഒരേ പരിഗണനയാണ് ലഭിക്കുന്നത്‌. ഇത് അനീതിയാണ്. വാക്‌സിന്‍ വിതരണത്തിലടക്കം ഈ അനീതി കണ്ടതാമെനന്നും അവര്‍ പറയുന്നു. മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ഒരു ജില്ല രൂപീകരിക്കുകമാത്രമാണ് ഏക പരിഹാരമെന്നും ഫാത്തിമ ഫേസ് ബുക്കില്‍ കുറിച്ചു.

അതേസമയം മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി എസ്‌ഡിപിഐ മലപ്പുറം ജില്ലാക്കമ്മറ്രി വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ രൂപീകരണ ദിനത്തില്‍ എസ്‌ഡിപിഐ ജില്ലാ നേതാക്കള്‍ കള്‌ട്രേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →