തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ നാലുതരത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് . ടിപിആര്‍ 8 ല്താഴെയുളളവ നിയന്ത്രണങ്ങളോടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. അത്തരത്തിലുളള 147 തദ്ദേശ സ്ഥാപനങ്ങളാണ് ഉളളത്. ടിപിആര്‍ 8-20 വരെയുളളവ ഭാഗിക ലോക്ഡൗണ്‍ ആയിരിക്കും. 717 തദ്ദേശ സ്ഥാപനങ്ങളാണ് നിലവില്‍ ഈ തരത്തിലുളളത്. ടിപിആര്‍ 20 മുതല്‍ 30 വരെയുളള 146 സ്ഥാപനങ്ങളും ടിപിആര്‍ 30ന് മുകളില്‍ ഉളളവ ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണും ആയിരിക്കും 25 തദ്ദേശസ്ഥാപനങ്ങളാണ് അത്തരത്തിലുളളത്. നിലവിലെ കണക്കില്‍ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ഭാഗീക ലോക് ഡൗണില്‍ ആയിരിക്കും. 1034 തദ്ദേശ സ്ഥാപനങ്ങളാണ് ആകെയുളളത്.
എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും താഴെ പറയുന്ന വ്യവസ്ഥകള്‍ ബാധകമാണ്. അവശ്യ വസ്തുക്കളുടെ കടകള്‍ ദിവസവും രാവിലെ 7മുതല്‍ വൈകുന്നേരം ഏഴുവരെ തുറക്കാം .വ്യവസായിക കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും.25 ശതമാനം മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ വച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍., ഗവ.കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് റൊട്ടേഷന്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കാം. സെക്രട്ടറിയേറ്റില്‍ നിലവിലുളളതുപോലെ 50 ശതമാനം ജീവനക്കാരെ വെച്ച് റൊട്ടേഷന്‍ അടിസഥാനത്തില്‍ പ്രവര്‍ത്തിക്കാം.
സ്വകാര്യ വാഹനങ്ങള്‍ക്ക് ഓടാന്‍ അനുമതി ഉണ്ട് .അന്തര്‍ജില്ലാ യാത്രക്ക് സത്യവാങ്മൂലം ആവശ്യമാണ്. പൊതുഗതാഗതം മിതമായ രീതിയില്‍. ടാക്സിയും ഓട്ടോയും നിബന്ധനകളോടെ. എന്നാല്‍ ആന്തര്‍ ജില്ലാ സര്‍വീസ് ഇല്ല. ബാങ്കുകളുടെ പ്രവര്ത്തെം തിങ്കള്‍,ബുധന്‍,വെളളി ദിവസങ്ങളില്‍ മാത്രം. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്മാത്രം. പൊതുപരിപാടികള്‍ അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കില്ല. എല്ലാ അഖിലേന്ത്യ, സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. റെസ്റ്റോറന്റുകളില്‍ ഹോം ഡെലിവറിയും പാഴ്സലും തുടരും. മാളുകള്‍ ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവ തുറക്കില്ല. വിനോദ സഞ്ചാരം, വിനോദ പരിപാടികള്‍, ആളുകള്‍ കൂടുന്നഇന്ഡോര് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല. പരസ്പര സമ്പര്‍ക്കമില്ലാത്ത വാതില്‍പുറ കായിക ഇനങ്ങള്‍ അനുവദിക്കും.
ബെവ്കോ മദ്യശാലകളും ബാറുകളും രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ ആപ്പില്‍ മുന്‍കൂര്‍ ബുക്കുചെയ്ത് സമയം അനുവദിക്കുന്ന മുറക്കുമാത്രം. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെളളിവരെ . സര്‍ക്കാര്‍ പ്രിന്റിംഗ് പ്രസ് തുറക്കും. രജിസ്ട്രേഷന്,ആധാരമെഴു്ത്ത് ഓഫീസുകള്‍ ഭാഗീകമായി പ്രവര്‍ത്തിക്കും. ലോട്ടറിവില്‍പ്പന അനുവദിക്കും. ലോക് ഡൗണ്‍ മേഖലകളില്‍ നിന്ന് പരീക്ഷക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അനുമതി.
ടിപിആര്‍ 8 വരെയുളള സ്ഥലങ്ങളില്‍ എല്ലാകടകളും 7 മുതല്‍ 7വരെ തുറക്കാം. ജീവനക്കാര്‍ പകുതി മാത്രമേ പാചുളളു. സ്വകാര്യ വാഹനങ്ങള്‍ക്കും ബസുകള്‍ക്കും ഓടാം.
ടിപിആര്‍ 8-20 വരെയുളള സ്ഥലങ്ങളില്‍ അവശ്യ വസ്തുക്കളുടെ കടകള്‍മാത്രം 7മുതല്‍ 7 വരെ. മറ്റുകടകള്‍ തിങ്കള്‍,ബുധന്‍,വെളളി ദിവസങ്ങളില്‍ 7-7 വരെ. പകുതി ജീവക്കാര്മാത്രം. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍,ബുധന്‍, വെളളി ദിവസങ്ങളില്‍. സ്വകാര്യ വാഹനങ്ങള്‍ , സ്വകാര്യ ബസുകള്‍ എന്നിവ ഓടാം .
ടിപിആര്‍ 20ന് മുകളിലുളള സ്ഥലങ്ങള്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ വസ്തുക്കളുടെ കടകള്‍ 7-7 വരെ തുറക്കാം. മറ്റുകടകള്‍ വെള്ളിയാഴ്ചമാത്രം 50 ശതമാനം ജീവനക്കാര്‍.

