– തീരുമാനം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാർ വിളിച്ചു ചേർത്ത യോഗത്തിൽ
– രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുക ജനാഭിപ്രായം കേട്ട് ശാസ്ത്രീയമായി
ആലപ്പുഴ: കുട്ടനാട് നേരിടുന്ന അടിയന്തരപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ജില്ല കളക്ടർ ചെയർമാനായ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം കുട്ടനാട്ടിലെ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതിനായി കാർഷികവികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദും ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും മങ്കൊമ്പ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും കർഷക-രാഷ്ട്രീയ സംഘടന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
കുട്ടനാട് നിലവിൽ നേരിടുന്ന അടിയന്തരപ്രശ്‌നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനും വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായാണ് ജില്ല കളക്ടർ ചെയർമാനും ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ കൺവീനറും പ്രിൻസിപ്പൽ കൃഷി ഓഫീസർ കോ-ഓർഡിനേറ്ററുമായി സമിതി രൂപീകരിച്ചതെന്ന് മന്ത്രിമാർ പറഞ്ഞു. പ്രധാനവകുപ്പുകളിലെ ഉന്നതഉദ്യോഗസ്ഥർ സമിതിയിലുണ്ടാകും.
