തിരുവനന്തപുരം: രാജ്യദ്രോഹ കേസില്‍ പ്രതിയായ ഐഷാ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ച മന്ത്രി വി. ശവന്‍കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ ബയോ വെപ്പണ്‍ പ്രയോഗിച്ചുവെന്ന പരാമര്‍ശമാണ് സുല്‍ത്താന നടത്തിയത്. സാമുദായിക ഐക്യം തകര്‍ക്കാനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുമുളള നടപടികളാണ് ഉണ്ടായിരിക്കുന്നത്.
ലക്ഷദ്വീപില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന കേസിനെ നിയമപരമായി നേരിടുകയാണ് വേണ്ടത്. മുഖ്യമന്ത്രിയേയും തന്നെയും വന്നുകണ്ടാല്‍ ലക്ഷദ്വീപ് പോലീസില്‍ നിന്ന് രക്ഷിക്കാമെന്നാണ് ഐഷാ സുല്‍ത്താനയോട് ശിവന്‍കുട്ടി ഫോണില്‍ പറഞ്ഞത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന മന്ത്രി മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന കേസില്‍ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണെന്നും കുമ്മനം പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയില്‍ നടന്ന ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പിലോ ,ക്ഷേത്ര പരിസരത്ത് നടക്കുന്ന അക്രമത്തിലും ഗുണ്ടാവിളയാട്ടത്തിലുമോ ഒന്നും പ്രതികരിക്കാന്‍ സ്ഥലംഎംഎല്‍എ ആയ മന്ത്രിക്ക് സമയം ഉണ്ടായിരുന്നില്ലെന്ന് കുമ്മനം പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.

