നടൻ സത്യൻ അഭിനയ കലകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് 50 വർഷം

തിരുവനന്തപുരം : വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങളിലൂടെ വെള്ളിത്തിരയിൽ തകർത്താടിയ നടൻ സത്യൻ ഈ ലോകത്ത് നിന്ന് വിട പറഞ്ഞിട്ട് 50 വർഷം തികയുന്നു. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗിനിടയിൽ ആണ് സത്യൻ മൂക്കിൽ നിന്നും രക്തം വാർന്ന് ആശുപത്രിയിൽ ആവുന്നതും തുടർന്ന് അന്ത്യം സംഭവിക്കുന്നതും .

അഗ്നിപർവ്വതം പുകഞ്ഞു. ഭൂ ചക്രവാളങ്ങൾ ചുവന്നു. മൃത്യുവിനെ ഗുഹയിൽ പുതിയൊരു രക്തപുഷ്പം വിടർന്നു. എന്ന ഗാനം വയലാർ എഴുതിയപ്പോൾ തന്നെ മനസ്സിൽ കണ്ട കഥാപാത്രം സത്യൻ ആയിരുന്നു. ഈ ചിത്രത്തിൽ സത്യൻ അവതരിപ്പിച്ചിരുന്ന ചെല്ലപ്പൻ എന്ന കഥാപാത്രം മരിച്ചതായി കാണിച്ചാണ് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ അവസാനിപ്പിക്കുന്നത് .

തൻറെ രോഗവിവരം മറ്റാരെയും അറിയിക്കാതെ ഉള്ളിൽ ഒരു അഗ്നിപർവതത്തെചുമന്നു കൊണ്ടായിരുന്നു ആത്മ സംഘർഷങ്ങൾ നിറഞ്ഞ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ആഴ്ചയിലൊരിക്കൽ ആശുപത്രിയിൽ പോയി രക്തം മാറ്റി വന്നിട്ടാണ് അഭിനയിച്ചിരുന്ന അദ്ദേഹം ഒരുവർഷത്തിലേറെ വന്ന സിനിമകളെല്ലാം അഭിനയിച്ച തീർക്കാനുള്ള വ്യഗ്രതയിലായിരുന്നു.

കരകാണാക്കടൽ, പഞ്ചവൻകാട്, ശരശയ്യ , ഇൻക്വിലാബ് സിന്ദാബാദ്, വിമോചനസമരം, പാവക്കുട്ടി, തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിക്കുന്നത് രോഗബാധിതനായിരുന്ന കാലയളവിലാണ്. അദ്ദേഹത്തിൻറെ മരണശേഷമാണ് ഈ സിനിമകൾ ലോകം കണ്ടത്. ഇതിൽ ശരശയ്യയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ബഹുമതി സത്യനെ തേടിയെത്തും മരണാനന്തരം തന്നെയാണ്.

പോലീസ് യൂണിഫോം ഊരി വെച്ച് തൻറെ 41-ാം വയസ്സിൽആത്മസഖി എന്ന ചിത്രത്തിലൂടെ മലയാള ചലചിത്ര ലോകത്തേക്ക് കടന്ന് വന്ന സത്യൻ വളരെ പെട്ടെന്നാണ് മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയത്. തുടർന്ന് 20 വർഷത്തോളം അദ്ദേഹം മലയാളത്തിൽ ജ്വലിച്ചുനിന്നു .

ദേശീയ തലത്തിൽ ആദ്യമായി അംഗീകാരം നേടിയ മലയാള സിനിമയായ 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ സത്യന്റെ ജീവിതത്തിൽ എന്നെന്നും ഓർമിക്കാവുന്ന സിനിമയായി മാറി മാറി.

സർക്കാർ ഗുമസ്തൻ, അധ്യാപകൻ, ബ്രിട്ടീഷ് ആർമിയിലെ സുബേദാർ മേജർ , പോലീസ് സബ് ഇൻസ്പെക്ടർ , സ്നേഹസമ്പന്നനായ ഭർത്താവ് , പ്രിയപ്പെട്ട പപ്പ തുടങ്ങിയ ജീവിത വേഷങ്ങളും അദ്ദേഹം ഭംഗിയാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →