കൊല്ലം: കൊല്ലം തപാല്‍ ഡിവിഷന്‍ തലത്തില്‍ പരിഹാരമാകാത്ത പരാതികള്‍ പരിഗണിക്കുന്ന ഓണ്‍ലൈന്‍ അദാലത്ത് ജൂണ്‍ 30 ന് രാവിലെ 11ന് നടത്തും. പരാതികള്‍ dokollam.kl@indiapost.gov.in ഇമെയിലില്‍ ജൂണ്‍ 23ന് മുന്‍പ് ‘DAK ADALAT QE JUNE 2021’ തലക്കെട്ടോടെ പരാതിക്കാരന്റെ ഫോണ്‍ നമ്പര്‍, വിലാസം ഉള്‍പ്പെടുത്തി അയയ്ക്കണം. അദാലത്തില്‍ പങ്കെടുക്കുന്നതിനുള്ള യൂസര്‍ ഐഡിയും പാസ് വേഡും മൊബൈല്‍ നമ്പരിലോ ഇമെയിലോ ലഭിക്കും.
കൊല്ലം: തപാല്‍ അദാലത്ത് ജൂണ്‍ 30 ന്
