മാളുകളും ഹോട്ടലുകളും തുറക്കാം: ഡല്‍ഹിയില്‍ ഇളവുകള്‍ 14/06/21 തിങ്കളാഴ്ച മുതല്‍

ന്യൂഡല്‍ഹി: സലൂണുകള്‍ക്കും മാളിനും ഹോട്ടലുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി കൊണ്ട് ഡല്‍ഹിയില്‍ 14/06/21 തിങ്കളാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍. മാളുകളിലെ എല്ലാ സ്ഥാപനങ്ങളും തുറക്കാം.സലൂണുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. മെട്രോയിലും ബസ്സുകളിലും ശേഷിയുടെ പകുതി മാത്രമേ കയറ്റാന്‍ പാടുളളൂ. ടാക്സി, ഇ ടാക്സി, ഓട്ടോ റിക്ഷ എന്നിവക്ക് അനുമതിയില്ല.ആഴ്ച ചന്തകള്‍ക്ക് വ്യാപാരം പുനഃസ്ഥാപിക്കാം. ഒരു പ്രദേശത്ത് ഒരു ചന്തയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ടാവും. ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിക്കും. 50 ശതമാനം ഹോട്ടലുകള്‍ക്കു മാത്രമേ പ്രവര്‍ത്തനാനുമതിയുളളൂ. അതേസമയം, സ്‌കൂളുകള്‍, കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുംനീന്തല്‍ക്കുളങ്ങള്‍, സ്റ്റേഡിയങ്ങള്‍, കായികസ്റ്റേഡിയങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തന വിലക്കുണ്ട്. ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →