കാട്ടാന ചവിട്ടി കൊന്നു

കോന്നി; വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസികള്‍ക്കൊപ്പമുണ്ടായിരുന്നയാളെ കാട്ടാന ചവിട്ടി കൊന്നു. കൊക്കാത്തോട്‌ നെല്ലിക്കാപ്പാറ ചരിവുകാലായില്‍ വി ജി ഷാജി (56) ആണ്‌ മരിച്ചത്‌. ഷാജിക്കൊപ്പമുണ്ടായിരുന്ന രണ്ട്‌ ആദിവാസികളും ഓടി രക്ഷപെട്ടു. ഷാജിയുടെ മൃതദേഹം സംഭവസ്ഥലത്ത്‌ കിടക്കുകയാണ് .കനത്ത മഴ കാരണം തുടര്‍ നടപടികള്‍ 14/06/21 രാവിലെയേ സാധിക്കൂവെന്ന്‌ വനം വകുപ്പധികൃതര്‍ പറഞ്ഞു. ശ്രീലതയാണ്‌ ഷാജിയുടെ ഭാര്യ. മക്കള്‍: അഭിജിത്‌, അഖില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →