ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നോ അല്ലെങ്കിൽ രോഗത്തിന്റെ തീവ്രത കൂടുതലാണെന്നോ ഉള്ളതിന് മതിയായ തെളിവുകളൊന്നും ഇല്ലെന്ന് പുതിയ റിപ്പോർട്ട്.
രാജ്യത്തെ പ്രമുഖ ശിശുരോഗവിദഗ്ദ്ധർ ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത് .
ശ്വാസകോശ വൈറസ് മൂലമുണ്ടാവുന്ന പകര്‍ച്ചവ്യാധികളില്‍ ഒന്നില്‍ കൂടുതല്‍ തരംഗങ്ങള്‍ സാധാരണയായി സംഭവിക്കാറുണ്ടെന്നും റിപ്പോർട് പറയുന്നു.
കൊവിഡ് 19 ന്റെ അടുത്ത തരംഗം കുട്ടികളെയാണ് കൂടുതല്‍ ഗുരുതരമായി ബാധിക്കുമെന്നതിന് ഇന്ത്യയില്‍നിന്നോ ആഗോളതലത്തില്‍നിന്നോ കൃത്യമായ യാതൊരു വിവരവുമില്ലെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയയും 11/06/21 വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
‘കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നത് തെറ്റായ വിവരമാണ്. ഇന്ത്യയിലെ രണ്ടാം തരംഗസമയത്ത് രോഗബാധിതരായി ആശുപത്രികളില്‍ പ്രവേശിപ്പിച്ച 60- 70 ശതമാനം കുട്ടികള്‍ ഒന്നുകില്‍ രോഗമുള്ളവരോ പ്രതിരോധശേഷി കുറഞ്ഞവരോ ആയവരായിരുന്നു.’ ആരോഗ്യമുള്ള കുട്ടികളെയൊന്നും ആശുപത്രിയില്‍ പ്രവേശിക്കേണ്ട ആവശ്യം വന്നില്ല. അല്ലാതെ തന്നെ അവര്‍ സുഖം പ്രാപിച്ചതായും എയിംസ് ഡയറക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.