വിനതാ കമ്മീഷന്റെ ഇടപെടല്‍ : കുളിമുറിയില്‍ അന്തിയുറങ്ങിയിരുന്ന അമ്മക്ക്‌ ആശ്വാസവുമായി മകന്‍

കൊച്ചി: വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന്‌ പെരുമ്പാവൂരിലെ കുറുപ്പംപടിയില്‍ കുളിമുറിയില്‍ അന്തിയുറങ്ങുന്ന മാതാവിനെ തേടി മകന്‍ വിദേശത്തുനിന്നും ഫോണില്‍ ബന്ധപ്പെട്ടു. വേങ്ങൂര്‍ പഞ്ചായത്തിലെ ഇടത്തുരുത്ത്‌ എട്ടാം വാര്‍ഡിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ സാറാമ്മ എന്ന 78 കാരിയാണ്‌ കുളിമുറിയില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ടിരുന്നത്‌.

മാതാവിന്റെ സംരക്ഷണത്തിനായി 5,000 രൂപ വീട്ടുവാടകയും ,പുറമേ ഹോം നഴ്‌സിന്റെ ശമ്പളവും പ്രതിമാസ ചെലവിനുളള തുകയും നല്‍കാമെന്ന്‌ മകന്റെ അഭിഭാഷകന്‍ കമ്മീഷന്‍ ചുമതലപ്പെടുത്തിയ പഞ്ചായത്ത്‌ അധികൃതര്‍ ഉള്‍പ്പെടയുളളവര്‍ക്ക്‌ ഉറപ്പ്‌നല്‍കി. മൂന്നുമാസത്തിന്‌ ശേഷം വിദേശത്തുനിന്ന്‌ മകന്‍ വരുമ്പോള്‍ അമ്മയുടെ സംരക്ഷണം പൂര്‍ണമായും ഏറ്റെടുത്തുകൊളളാമെന്ന്‌ സമ്മതിച്ചിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കുറുപ്പംപടിയിലെ വൃദ്ധമാതാവിന്റെ അവസ്ഥയെ കുറിച്ച്‌ അറിഞ്ഞ ഉടന്‍ വനിതകമ്മീഷന്‍ അംഗം അഡ്വ. ഷിജി ശവജി സ്ഥലത്തെത്തി തെളിവെടുപ്പു നടത്തുകയും ആര്‍ഡിഒ,പോലീസ്‌ പഞ്ചായത്ത്‌ അധികൃതര്‍ ഉള്‍പ്പടെയുളളവര്‍ക്ക്‌ വേണ്ട നര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം വേങ്ങൂര്‍ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ് ശില്‍പാ സുരേഷ്‌, ആരോഗ്യവിദ്യാഭ്യാസ സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഷീബ ചാക്കപ്പന്‍ ,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ബിജുപീറ്റര്‍ ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ഷൈമി വര്‍ഗീസ്‌ ,കുറുപ്പംപടി എസ്‌എച്ച്‌ ഒ പ്രദീപ്‌ എന്നിവരുടെ സാന്നിദ്ധത്തിലാണ്‌ വിദേശത്തുളള മകന്റെ അഡ്വക്കേറ്റുമായി സംസാരിച്ചത്‌.

Share
അഭിപ്രായം എഴുതാം