വിദ്യാര്‍ത്ഥികളുടെ ടിസി നിഷേധിക്കരുതെന്ന്‌ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ ടിസി ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിഷേദിക്കരുതെന്ന്‌ മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ ടിസി നല്‍കാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്‌. എന്നാല്‍ ചില അണ്‍ എയ്‌ഡഡ്‌ സ്ഥാപനങ്ങള്‍ ടിസി നിഷേധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടിസി കിട്ടാത്ത വിദ്യാര്‍ത്ഥിയുടെ യുഐഡി പഠിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തിലേക്ക് മാറ്റന്‍ പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്‌.

കോവിഡ്‌ കാലത്തും ചില അണ്‍ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ഫീസ്‌ ഇപ്പോഴും ഈടാക്കുന്നതായും ഇല്ലാത്ത കലാകായിക പ്രവര്‍ത്തനത്തിന്‌ ഫീസ്‌ ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌. പ്രത്യേക സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും മാനേജുമെനറുകള്‍ പിന്‍മാറണമെന്നും വിദ്യാഭ്യാസ മന്ത്രി അഭ്യര്‍ത്ഥിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →