തിരുവനന്തപുരം : ലോക്‌ഡൗണിന്റെ പാശ്ചാത്തലത്തില്‍ സംസ്ഥാനത്ത കെട്ടിട നിര്‍മ്മാണ അനുമതികളുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 2020 മാര്‍ച്ച 10ന് ശേഷം അവസാനിച്ചതും 2021 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതുമായ എല്ലാ നിര്‍മ്മാണ അനുമതികളുടെയും കാലാവധി ആറുമാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചുനല്‍കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 30ന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് ഇളവ് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കെട്ടിട നിര്‍മാണ അനുമതികളുടെ കാലാവധി ദീര്‍ഘിപ്പിച്ചു
