ജനപ്രിയ കലാകാരന്മാരുടെ ഗാനങ്ങള്‍ അപ്ലോഡ് ചെയ്തു: റോബ്ലോക്സിനെതിരേ കേസ്

ന്യൂയോര്‍ക്ക്: ലൈസന്‍സിംഗ് ഫീസ് നല്‍കാതെ ജനപ്രിയ കലാകാരന്മാരുടെ ഗാനങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിച്ച വെര്‍ച്വല്‍ ഗെയിമിംഗ് പ്ലാറ്റ്ഫോം റോബ്ലോക്സില്‍ നിന്ന് 200 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസിലെ മ്യൂസിക് പബ്ലിഷേഴ്സ് അസോസിയേഷന്‍ (എന്‍എംപിഎ). അസോസിയേഷന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.നിരവധി പ്രമുഖ സംഗീത പ്രസാധകരെ പ്രതിനിധീകരിച്ചാണ് എന്‍എംപിഎ കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അരിയാന ഗ്രാന്‍ഡെ, ഇമാജിന്‍ ഡ്രാഗണ്‍സ്, ഡെഡ്മാവ് 5, മറ്റ് കലാകാരന്മാര്‍ എന്നിവരില്‍ നിന്നുള്ള പകര്‍പ്പവകാശമുള്ളതും എന്നാല്‍ ലൈസന്‍സില്ലാത്തതുമായ ഗാനങ്ങളാണ് ഉപയോക്താക്കള്‍ പങ്കിട്ടെതെന്നാണ് ആരോപണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →