ന്യൂയോര്‍ക്ക്: യുഎസിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള രാഷ്ട്രീയ പാര്‍ട്ടി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യെന്ന് സര്‍വേ ഫലം. അതേസമയം, ഇവരില്‍ ഭൂരിപക്ഷവും സര്‍ക്കാർ നയങ്ങളെ വിമര്‍ശിക്കുന്നവരാണ്. സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യന്‍-അമേരിക്കക്കാരില്‍ മുപ്പത്തിരണ്ട് ശതമാനം പേര് ബിജെപിയുമായി അടുപ്പമുള്ളവരാണ്. 12 ശതമാനമാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം പേര് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രതിബദ്ധതയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി ഇതര പാര്‍ട്ടികളുടെ വക്താക്കളായിയുള്ളവര് 28 ശതമാനമാണ്. ഇന്ത്യന്‍ അമേരിക്കന്‍ ആറ്റിറ്റിയൂഡ്സ് സര്‍വേ (ഐഎഎഎസ്) റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ പൗരത്വം സ്വീകരിച്ചവരടക്കമുള്ള 1200 ഇന്ത്യന്‍ വംശജരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. സെന്‍സസ് കമ്മ്യൂണിറ്റി സര്‍വേ പ്രകാരം യുഎസില്‍ 4.2 ദശലക്ഷം ഇന്ത്യന്‍-അമേരിക്കക്കാരാണുള്ളത്.ഇവരില്‍ 2.6 ദശലക്ഷം യുഎസ് പൗരന്മാരാണ്, 1.2 മില്യണ്‍ യുഎസില്‍ ജനിച്ചവരും 1.4 പേര് കുടിയേറ്റത്തിന് ശേഷം പൗരത്വം സ്വീകരിച്ചവരും 42 ശതമാനം പേര് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യക്കാരാണെന്നും പഠനം പറയുന്നു.ഇന്ത്യന്‍-അമേരിക്കക്കാരില്‍ എഴുപത്തിയഞ്ച് ശതമാനം പേരും രാജ്യത്തിനൊപ്പം നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ സര്‍ക്കാരിനോടുള്ള മനോഭാവത്തില്‍ വ്യത്യാസങ്ങളുണ്ട്. 58 ശതമാനം പേര് സര്‍ക്കാരിനെ വിമര്‍ശിച്ചത് ഇതിന് ഉദാഹരണമായി സര്‍വേ ചൂണ്ടികാട്ടുന്നു.17 ശതമാനം പേര് മാത്രമാണ് ”സര്‍ക്കാര്‍ അനുകൂലികള്‍” ആയുള്ളത്. 35 ശതമാനം പേര് സര്‍ക്കാരിന്റെ ചില നയങ്ങളെ വിമര്‍ശിക്കുമ്പോള്‍ 23 ശതമാനം മുഴുവന്‍ സര്‍ക്കാര്‍ നയങ്ങളെയും വിമര്‍ശിക്കുന്നവരാണ്.49 ശതമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ മികച്ചതെന്ന് അഭിപ്രായപ്പെട്ടു. ഇതില്‍ തന്നെ 35 ശതമാനം പേര് ശക്തമായി അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്യുന്നുണ്ട്. മോദിയുടെ പ്രകടനത്തെ വിമര്‍ശിക്കുന്ന 31 ശതമാനത്തില്‍ 22 ശതമാനം പേര് അദ്ദേഹത്തെ ശക്തമായി വിമര്‍ശിക്കുന്നവരാണ്. സര്‍വേയില്‍ പങ്കെടുത്തവരുടെ റേറ്റിങ് ഇങ്ങനെയാണ്, മോദി 58, ബിജെപി 57, രാഷ്ട്രീയ സ്വയം സേവക് സംഘം 46. കോണ്‍ഗ്രസ് പാര്‍ട്ടി 44ഉം രാഹുല്‍ ഗാന്ധിയ്ക്ക് 38ാം ആം സ്ഥാനത്താണ്.
യുഎസിലെ പ്രവാസികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള പാര്‍ട്ടി ബിജെപിയെന്ന് സര്‍വേ
