ആസ്ട്രാസെനക്ക വാക്സിന്‍ കലര്‍ത്തി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ആറ് കോടി വാക്‌സിന്‍ ഉപയോഗശൂന്യം

ന്യൂയോര്‍ക്ക്: ബാള്‍ട്ടിമോറിലെ പ്ലാന്റില്‍ നിര്‍മിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ആറ് കോടി വാക്‌സിന്‍ ഉപയോഗ ശൂന്യമെന്ന് കണ്ടെത്തല്‍. ഇവ ഉടന്‍ തന്നെ നശിപ്പിക്കാനും അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ചു.ഫെബ്രുവരി അവസാനം അടിയന്തര ഉപയോഗത്തിനായി അംഗീകാരം ലഭിച്ച വാക്‌സിനില്‍ ആസ്ട്രാസെനക്ക വാക്സിന്‍ കലര്‍ത്തിയത് ഗുരുതര കൃത്യവിലോപമായാണ് കണക്കു കൂട്ടുന്നത്. 60 ശതമാനത്തോളം ഡോസുകള്‍ മലിനമാക്കപ്പെട്ടുവെന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ കണ്ടെത്തല്‍. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനും പരിശോധനയ്ക്കും ശേഷമാണ് ഇവ ഉപയോഗ ശൂന്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയതും. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിനില്‍ നിന്ന് ഏകദേശം 10 ദശലക്ഷം ഡോസുകള്‍ അമേരിക്കയില്‍ വിതരണം ചെയ്യാനും ശേഷിക്കുന്നവ വിദേശരാജ്യങ്ങള്‍ക്ക് നല്‍കാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. വാക്‌സിന്‍ പാഴായതോടെ ഈ പദ്ധതികള്‍ക്ക് ഇനി കാലതാമസം നേരിടും. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ എമര്‍ജന്റ് ബയോ സൊല്യൂഷന്‍സ് ശരിയായ ഉല്‍പാദന രീതികള്‍ പിന്തുടര്‍ന്നുവെങ്കിലും ഇത്രയധികം ഡോസുകള്‍ മലിനപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാദത്തെ തുടര്‍ന്ന് രണ്ടമാസമായി ഫാക്ടറി അടച്ചിട്ടിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →