ഐസിഎംആര്‍ ദേശീയ സെറോ സര്‍വേ ഈ മാസം ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധയുടെ തോത് കണ്ടെത്തുന്നതിന് ഐസിഎംആര്‍ ദേശീയ സെറോ സര്‍വേ ഈ മാസം ആരംഭിക്കും. ഇത് നടത്താനുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. അതേസമയം, സംസ്ഥാനതല സെറോ സര്‍വേകള്‍ തുടരണമെന്ന് നീതി അയോഗ് അംഗം ഡോ. വി കെ പോള്‍ നിര്‍ദേശിച്ചു. മൂന്നാമത്തെ ഐസിഎംആര്‍ സീറോ സര്‍വേ ഡിസംബറില്‍ 70 ജില്ലകളിലെ 28,500 പേരിലാണ് നടത്തിയിരുന്നത്. അന്ന് മുതിര്‍ന്നവരിലെ കോവിഡ് -19 ന്റെ വ്യാപനം 21.4 ശതമാനമായിരുന്നു. നഗര ചേരികളില്‍ 31.7 ശതമാനവും ഇതര പ്രദേശങ്ങളില്‍ 26.2 ശതമാനവുമാണ്.നാലാമത്തെ സര്‍വേ 21 സംസ്ഥാനങ്ങളിലെ അതേ 70 ജില്ലകളില്‍ തന്നെയാണ് നടക്കുക. ഇതില്‍ 6 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊവിഡ് നിരക്കില്‍ 78% കുറവ് വന്നതായി വ്യക്തമാക്കിയ ആരോഗ്യമന്ത്രാലയം അണ്‍ലോക്കില്‍ ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പും നല്‍കി.അഞ്ചാഴ്ചയായി കൊവിഡ് നിരക്ക് കുറയുകയാണ്. രോഗമുക്തി നിരക്ക് 94.9% ആയി. തുടര്‍ച്ചയായ നാലാം ദിവസവും റിപ്പോര്‍ട്ട് ചെയ്തത് ഒരു ലക്ഷത്തില്‍ താഴെ കേസുകള്‍ ആണ്. എന്നാല്‍ അണ്‍ലോക്കില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →