മുംബൈ: എടിഎം ഇടപാടുകളുടെ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ആര്‍ബിഐ രാജ്യത്തെ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. 20 രൂപയില്‍ നിന്ന 21 രൂപയായാണ് പണം പിന്‍വലിക്കളുകളുടെ ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ 3 മുതല്‍ 5 വരെയുളള എടിഎം ഇടപാടുകളാണ് സൗജന്യമായി നല്‍കി കൊണ്ടിരിക്കുന്നത്. ആറാമത്തെ ഇടപാടുമുതല്‍ ഇനി 21 രൂപ ഈടാക്കിതുടങ്ങും. ഇന്റര്‍ ചെയ്‌ഞ്ച് ഫീ 17 രൂപയാണ് ബാങ്ക് ഈടാക്കുക. നേരത്തെഅത് 16 രൂപയായിരുന്നു. ഒരാള്‍ സ്വന്തം ബാങ്കിന്റെ ബ്രാഞ്ച് അല്ലാതെ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍ ഉപയോക്താവിന്റെ കാര്‍ഡ് ഇഷ്യൂ ചെയ്‌തിരിക്കുന്ന ബാങ്ക് പണം പിന്‍വലിക്കാന്‍ ഏത് ബാങ്കിന്റെ എടിഎംആണോ ഉപയോഗിച്ചത് ആബാങ്കിന് നല്‍കിവരുന്ന ചാര്‍ജാണ് ഇന്റര്‍ ചെയ്‌ഞ്ച് ഫീ എന്നുപറയുന്നത്.
എടിഎം വഴി നടത്തുന്ന സാമ്പത്തികേതര ഇടപാടുകളുടെ ചാര്‍ജ് 5 രൂപയില്‍ നിന്നും 6 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. 2021 ആഗസ്റ്റ് 1 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുമെന്ന് ആര്‍ബിഐയുടെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അറിയിച്ചു. മെട്രോനഗരങ്ങളില്‍ മറ്റുബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നും 3 തവണയാണ് സൗജന്യമായി ഇടപാട് നടത്താന്‍ സാധിക്കുകയുളളു. മെട്രോ നഗരങ്ങള്‍ അല്ലാത്ത പ്രദേശങ്ങളില്‍ 5 ഇടപാടുകള്‍ വരെയും സൗജന്യമാണ് . എടിഎം വിന്യാസത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ അഭിമുഖീകരിക്കുന്നതിനാണ് നിരക്ക് വര്‍ദ്ധിപ്പിക്കാനുളള അനുമതി നല്‍കിയിരിക്കുന്നതെന്ന് ആര്‍ബിഐ വ്യക്തമാക്കി.