കുഴൽപ്പണ – കോഴ ആരോപണങ്ങളുടെ പേരില്‍ കേരളത്തില്‍ നേതൃമാറ്റമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം

ന്യൂഡൽഹി: കുഴൽപ്പണ – കോഴ ആരോപണങ്ങളുടെ പേരില്‍ കേരളത്തില്‍ നേതൃമാറ്റമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. ആരോപണങ്ങളെ രാഷട്രീയമായും നിയമപരമായും നേരിടുമെന്ന് പാർടി കേന്ദ്ര നേതൃത്വം 10/06/21 വ്യാഴാഴ്ച വ്യക്തമാക്കി. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി.

കേരളഘടകത്തില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് സി.വി. ആനന്ദ ബോസ് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. താഴെത്തട്ടില്‍നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടണമെന്നും പ്രധാനമന്ത്രിയുടെ ഓഫിസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ ചേർന്നു ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയെ കണ്ടതിനു പിന്നാലെയാണ് കേന്ദ്രനേതൃത്വത്തിന്റെ അറിയിപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →