ആലപ്പുഴ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു

ആലപ്പുഴ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ (ഡി.സി.സി.) ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവഹിച്ചു. പള്ളിപ്പുറം സർക്കാർ  എൻജിനീയറിങ് കോളേജിലാണ് 75 കിടക്കകളുള്ള കേന്ദ്രം തുറന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ മൂന്ന് നഴ്‌സുമാരുടെ മുഴുവൻ സമയ സേവനവും ഉണ്ടാകും. ടെലിമെഡിസിൻ സംവിധാനത്തിലൂടെ ഡോക്ടറുടെ സേവനവും സജ്ജമാക്കിയിട്ടുണ്ട്. ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ എത്തുന്നവർക്ക് ആവശ്യമായ ഭക്ഷണവും മറ്റു സേവനങ്ങളും സന്നദ്ധ പ്രവർത്തകർ വഴി പഞ്ചായത്ത് നൽകും.

 തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുധീഷ്, വൈസ് പ്രസിഡന്റ് ഷിൽജ സലിം, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →